വേഴാമ്പലും പോയ് ...നീലാമ്പലും പോയ്...
ഒരു കുഞ്ഞു തുള്ളി മഴ കാണാതെ നീയും..
നീല നിഴൽ വർണ്ണങ്ങൾ മോഹിച്ചതാരെ?
നിൻ പ്രണയ മോഹമായ് വീക്ഷിച്ചതാരെ?
കാലിൽ കൊലുസുമായ് താഴ്വര ചോട്ടിൽ നീ...
ദൂരെ നിന്നാരെയോ തേടി തിരഞ്ഞുവോ....
സൂര്യൻ പറഞ്ഞുവോ ആരും വരില്ലെന്ന്...
ആ വാക്കു കേൾക്കാതെ മെല്ലെ നടന്നവൾ...
വാടിയ പൂവുപോൽ...തൂവൽ കൊഴിഞ്ഞപോൾ
കണ്ണുനീർ മുത്തുകൾ മാത്രാമായ് ഗദ്ഗദം ..
അതുകണ്ട സൂര്യൻ കാർമേഘ മുത്തിനു
ഒരു ചുടു ചുംബനം മാത്രമായ് നൽകി ....
ആകാശ പൂമരം പൂത്തു തളിർത്തു പോയ്
ഭൂമിയിലായിരം തെളിവാർന്ന തുള്ളിയായ്...
മിന്നലിൻ താളങ്ങൾ കണ്ടു രസിച്ചവൾ...
പൂമഴതുള്ളികൾ മാറോടണച്ചവൾ....
ശാലീനമായവൾ തേടിതിരഞ്ഞോരാൾ....
വന്നുപോയ് ഇനിയെന്നും പാടിപറക്കുവാൻ..
കാത്തിരിപ്പിൻ മഴ പ്രണയമായ് പൂത്തുവോ.
മനസ്സിൻ മടിയിലെ താമര പൊയ്കയിൽ...
അജിത് പി നായർ
No comments:
Post a Comment