
പുതുകാലത്തിൻ പ്രണയമേ നീ ..
മാറി മറിഞ്ഞോ വിരൽത്തുമ്പുകളിൽ
ഫെയ്സ് ബുക്കും ട്വിറ്ററും പോലെ നിൻറെ
പുറം മോടികൾ പുതുയുഗം മാത്രമായോ?
കാലഘട്ടങ്ങൾ മാറിയെന്നോ..
ഓർമ്മകൾ കുപ്പയിൽ തട്ടിയെന്നോ .
ഇന്റർനെറ്റിൽ വിരൽ തൊട്ടൊരാരൊ
ജീവിതം കയ്പ്പുനീരാക്കിടുന്നോ...
മായികമായൊരു ആവേശ ജ്വാലയായ്
നിൻ ജീവിതം പച്ചയായ് ചീന്തിടുവാൻ
കാരണമാകുന്ന കാരിരുൾ വർണ്ണങ്ങൾ
ഗൂഗിളോ ,യാഹുവോ ഓർത്തിടുന്നോ?
ഉത്തരം തേടുന്ന ഒരു ചുമർ ചിത്രമായ്
മാഞ്ഞുവോ നീ വെറും വേദനയായ്……
അജിത് പി നായർ കീഴാറ്റിങ്ങൽ
No comments:
Post a Comment